കറുത്തു മെല്ലിച്ച നീണ്ടു കറുത്ത ഒരു പാമ്പ് അവളുടെ നിതംഭത്തിൽ മാറി മാറി കൊത്തിക്കൊണ്ടിരുന്നു. മൂന്ന് പാമ്പുകൾ ചുറ്റിപ്പിഴഞ്ഞ് കൊത്തുന്ന പോലെ തോന്നും അവളുടെ കാർക്കൂന്തൽ മുടിയിഴകൾക്ക്. മൂന്നു വരികാളായി മുടഞ്ഞിരുന്ന അവളുടെ മുടിയിഴകൾ നിതംഭത്തിൽ കൊത്തുന്നത് അയാളെ മത്തുപിടിപ്പിച്ചു. അത്രയ്ക്കും നീളമുണ്ടായിരുന്നവയ്ക്ക്.
പെട്ടന്നയാളുടെ കാർ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ചു എതിർവ്വശത്തേക്ക് മറിഞ്ഞു ഇലക്ട്രിക് പോസ്റ്റിൽ തട്ടി നിന്നു. ഇലക്ട്രിക് ലൈനിൽ നിന്ന് തീപ്പൊരികൾ വീണു കാർ കത്തിപ്പിടിക്കാൻ തുടങ്ങി. ഡീസൽ ഒഴുകി റോഡും കത്തിത്തുടങ്ങി. ആളുകൾ നിലവിളിച്ചു കൊണ്ടിരുന്നു, ഏത് നിമിഷവും കാർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞാവണം ആളുകൾ കുറച്ച് ദൂരെ മാറി നിന്നു.
അപ്പോഴും അയാൾ അതിനകത്തായിരുന്നു, രണ്ട് വട്ടം തല സ്റ്റാറിങ്ങിൽ ഇടിച്ചത് കാരണം അയാൾക്ക് നിലവിളിക്കാൻ പോലുമാകാതെ ബോധം കെട്ടു വീണു . ഡോറിനിടയിലൂടെ രക്തം ഒഴുകുന്നത് കാണാമായിരൂന്നു.
ആളുകൾക്കൽഭുതം.. വേറെയൊരു വാഹനം തട്ടികയോ എതിർദ്ദിശയിൽ വരികയോ ചെയ്യാതെ എങ്ങനെ കാർ അപകടത്തിൽപ്പെട്ടു. ആരൊക്കെയോ ചേർന്ന് പോലീസിനേയും അഗ്നിശമന സേനയേയും വിളിക്കുന്നുണ്ട്.
പെട്ടെന്ന് കാർ ഒരു 100 മീറ്റർ ഉയരത്തിൽ ഇലക്ട്രിക്ക് ലൈനും തകർത്ത് ഉയർന്ന് പൊട്ടിത്തെറിച്ചു. ചുറ്റും അങ്ങിങ്ങായി ചിതറി കാറിന്റെ അവശിഷ്ടങ്ങൾ, കൂടെ അയാളുടെ ചോരയൂർന്ന ശരീര ഭാഗങ്ങളും. ഒരുപക്ഷേ അയാളുടെ മരണം നേരത്തെ സംഭവിച്ചിരിക്കാം.. എന്നിട്ടും കാർ പൊട്ടിത്തെറിക്കാൻ ദൈവം നിശ്ചയിച്ചു കാണും..
ആകാശത്തേക്ക് പറക്കുന്ന അയാളുടെ ആത്മാവ് തിരയുകയായിരുന്നു അവളെ.. അങ്ങനെ ഒരുവളെ അവിടെയെങ്ങും കണ്ടില്ല. ആൾക്കൂട്ടത്തിലും.. അതോ ദൈവം അയാളുടെ മരണം നിശ്ചയിച്ചത് അവളുടെ നിതംഭത്തിൽ കൊത്തുന്ന മുടിയിഴകളെ നോക്കിയിട്ടാണോ.. അയാളുടെ കാലനായി അവതരിച്ചതാകുമോ ? അന്യ സ്ത്രീയുടെ ദേഹത്തേക്ക് നോക്കേണ്ടിയിരുന്നില്ലല്ലോ രണ്ട് മക്കളുടെയും ഭാര്യയുടെയും ഗ്രിഹനാഥനായ അയാൾക്ക്..
ചോദ്യങ്ങ ളൊരുപാട് ബാക്കിയാക്കി അയാൾ യാത്രയായ്.
ഉബൈദുള്ള ഡൽ ഹി