ജീവിതത്തിന്റെ കാൽ നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇനിയുള്ളാ 75 വർഷമെങ്കിലും എനിക്ക് നിന്റെ മനസ്സിൽ ജീവിക്കണം പ്രിയേ. ഇതുവരെ കണ്ട ലോകമൊന്നുമല്ല ഇനി വരാനിരിക്കുന്നത്.പ്രിയേ.. നിന്റെ സ്വപ്നങ്ങളിലൂടെ സഞ്ജരിക്കണമെനിക്ക്.
കഴിഞ്ഞകാലം ഞാൻ നടന്നു തീർത്തത് വൃത്തികെട്ടതും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പ്രിയേ നീയും എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എനിക്കറിയില്ല. ഇനിയുള്ള ദിവസങ്ങൾ നിന്റെ വഴികളിലുള്ള തടസ്സങ്ങളെ നീക്കി നമ്മുടെ സ്വപ്നങ്ങളുടെ പണിപ്പുരയിലായിരിക്കും.
ഇനിയുള്ള ലോകം എന്റെ വീട് കുടുംബം നാട് നാട്ടുകാർ എല്ലാമാണു. ആ പുതിയ ലോകത്തിൽ ആദ്യം ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാകും,എല്ലാരെയും പരിജയപ്പെട്ട് അറിഞ്ഞു വരാം ഒരുപാട് സമയമെടുക്കും. അതിനിടക്ക് നീ അനുഭവിക്കുന്ന വേദനകൾ എന്റെയും കൂടി വേദനയായിരിക്കും.
പ്രിയേ.. ഞാനിവിടെ പട്ടിണി കിടന്നാലും നിന്നെ പട്ടിണിയാക്കരുത് എന്നാണു എന്റെ പ്രാർത്ഥന. എനിക്കിവിടെ വെയിലും മഴയും എല്ലാം ശീലമായി. ഇതുവരെ ആരോടും ഞാൻ എന്റെ സങ്കടങ്ങൾ പറയാറില്ല. പക്ഷേ ഇന്നു മുതൽ ഞാൻ എല്ലാം തുറന്നു പറയും.
നിന്നെ ബഹുമാനിക്കുകയും ആദരിക്കുകയും നല്ല നിലയിൽ പെരുമാറുകയും ചെയ്യുന്നവനാണു ലോകത്ത് ഏറ്റവും നല്ല മാന്യൻ എന്നത് കൊണ്ട്, എന്നിൽ നിന്നും ഒരു വാക്കു പോലും നിന്നെ വേദനിപ്പിക്കുന്ന തരത്തിൽ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണു. നീയും എന്നെ പോലെ ഒരു ജീവിതമാണു. നിനക്കും ആഗ്രഹങ്ങളുണ്ടാകും ആ ആഗ്രഹങ്ങളാണു എന്നെ ജീവിപ്പിക്കുന്നത്.
നമ്മുടെ സ്വപ്നങ്ങൾ നമുക്ക് ഒരു ഓലപ്പുരയിൽ നിന്നു തുടങ്ങാം, പിന്നീടത് നമ്മുടെ കുടുംബം വലുതാകുംതോറും ഓടിട്ട പുരയും പിന്നീട് കൊട്ടാരമോ എന്ത് വേണേലും കെട്ടിപ്പടുക്കാം.
അതിനോക്കെ ദൈവം അനുഗ്രഹിക്കട്ടെ ...
ഇതുവരെയുള്ള എന്റെ ജീവിതം തമാശയും കളിയും ഒരു ലക്ഷ്യബോധവും ഇല്ലാത്തതായിരുന്നു. സഞ്ജരിച്ച വഴികളിലെല്ലാം കൂടെ നടന്നു വഴി കാട്ടിയവരും ഇടക്ക് വെച്ചു വഴി തെറ്റിച്ചവരും പിന്നിൽ നിന്ന് ഇടം കാലിട്ട് പിന്തിരിച്ചവരും ഉണ്ട്. പക്ഷേ, ഇന്നവരെയെല്ലാം തകർത്ത് ഏറ്റവും മുന്നിലാണു ഞാൻ, എല്ലാം എനിക്കായ് കാത്തിരുന്ന നിന്റെ പ്രാർത്ഥനയുടെ ഫലമായി ഞാൻ വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം നിന്റെ മാത്രം ഉബൈദുള്ള..
ഓരൊ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പോലും ഞാൻ നിന്നെ ഓർക്കുന്നു. അത് നിലക്കുവോളം..

No comments:
Post a Comment