Tuesday, 27 August 2013

ഉമ്മാ.. !!


ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് ഉമ്മയുടെ കയ്യില്‍ നിന്നാണു, ഞങ്ങള്‍ മൂന്നു ആണ്‍കുട്ടികളില്‍ ഏറ്റവും തല തെറിച്ചതും ഞാന്‍ തന്നെ, ഉപ്പാനെ പോലെ കറുത്തിട്ടും ഞാന്‍ തന്നെ അവര്‍ ഉമ്മാനെ പോലെ വെളുത്തിട്ടും , ആദ്യമൊക്കെ ഞാന്‍ "അണ്ണാച്ചിക്കുട്ടി" എന്ന പേരില്‍ അറിയപ്പെട്ടു..

സ്കൂളില്‍ പോകാതെ കറങ്ങി നടന്നതിനും മറ്റും ഉമ്മാന്റെ കയ്യില്‍ നിന്ന് വങ്ങുന്ന അടിക്ക് ഒരു കുറവുമില്ലാര്‍ന്നു, എന്നിട്ട് ഞാന്‍ നന്നാവ്വൊ. അടിച്ച് കയ്യിലുള്ള വടി വരെ കരയാന്‍ തുടങ്ങിയിട്ടും ഞാന്‍ കരഞ്ഞില്ല, പക്ഷെ ഉമ്മ കണ്ണുനീര്‍ ഒലിപ്പിച്ചു കരയുന്ന രംഗം ഇന്നും ഓര്‍ക്കുന്നു

പിച്ചവെച്ചു നടന്നിരുന്ന കാലത്ത് അറിയാതെ കാല്‍ തെന്നി വീഴുന്നവസരത്തില്‍ ഓടി വന്നു കാകളില്‍ കോരിയെടുത്തു കരയുന്ന എന്‍ കണ്ണുകളില്‍ ഉമ്മകളാല്‍ പൊതിയുന്ന നിമിഷം , ഞാന്‍ വീണത് ഉമ്മ മറന്നുപോയിക്കാണും , പക്ഷെ അന്നുമ്മ കരഞ്ഞത് ഞാനിന്നും മറന്നിട്ടില്ല.

ഉമ്മാ എനിക്ക് പൊറുത്തു തരണേ.. !! 

No comments:

Post a Comment