Saturday, 8 February 2014

ഞാനും മതങ്ങളും ..

ഞാനും മതങ്ങളും ..

ജനിച്ചത് മുസ്ലിമായി, ജീവിക്കുന്നതും മുസ്ലിമായി ജനിക്കുംബോള്‍ തൊട്ടരികില്‍ ഉണ്ടായിരുന്ന ഡൊക്ടര്‍ ഹിന്ദു, നഴ്സുമാരും ഹിന്ദു, അവിടെ നിന്നും വീട്ടിലേക്ക് ടാക്സി വിളിച്ചു പോകുമ്ബൊള്‍ ഡ്രൈവറും അയല്‍വാസി കൂടിയായ ക്രിഷ്ണേട്ടന്‍ , പിന്നീടുള്ള എന്‍ പിച്ചവെച്ചു തുടങ്ങുന്ന ജീവിതത്തിലെ ദിനചര്യങ്ങളെ ഉമ്മയെ കൂടാതെ ഒരു ഹിന്ദു സ്ത്രീയായിരുന്നു ഞാന്‍ അപ്പിയിട്ടതും ഇടാത്തതുമായ തുണിയലക്കലും എല്ലാം ,ഇതിനിടക്കെല്ലാം അസുഖം വരുംബോയെല്ലാം കൊണ്ട് പോകുന്നത് അടുത്തുള്ള നാരായണന്‍ കുട്ടി ഡോക്ടറുടെ അടുത്തേക്ക്..

5 വയസ്സയപ്പോള്‍ കുന്നിന്‍ മുകളിലുള്ള നാലു വരെയുള്ള സ്കൂളില്‍ ചേര്‍ത്തുന്നു, അവിടെ പഠിപ്പിച്ചത് മുഴുവനും അന്യമതക്കാര്‍ , ആകെയുള്ളത് അറബി ടീച്ചര്‍ , പിന്നെ ആഴ്ചയില്‍ വല്ലപ്പൊഴും വന്നു പോകുന്ന പ്രധാന അധ്യാപകന്‍ മുസ്ലിമാണ്, എന്നെ ആദ്യക്ഷരം പഠിപ്പിച്ചത് സുജാത ടീച്ചര്‍ , കൂടെ പഠിക്കുന്ന സകലതും ഹിന്ദു കുടുംബത്തില്‍ ജനിച്ച സഹോദര സഹോദരികള്‍ ,അവിടെ ഞങ്ങള്‍ക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കി വിളംബി തന്നത് പാവം ഒരു വയസ്സായ അമ്മച്ചി, പാവം കുറെ വര്‍ഷങ്ങള്‍ക്ക് മുന്നെ മരിച്ചു പോയി,

ഇങ്ങനെ ഞാന്‍ സഞ്ജരിച്ച മിക്ക മേഖലകളും ഹിന്ദുക്കളും മറ്റു മതക്കാരുമാണു ,നമുക്ക് ചുറ്റും ഒന്നു കണ്ണോടീച്ചു നോക്കൂ, നമ്മുടെ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാര്‍ ,എല്ലാവരും പല മതവും ജാതിയുമാണ്,

എനിക്ക് ജീവിക്കണമെങ്കില്‍ എല്ലാവരും വേണം , എന്നാലോ അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുന്ന തരത്തില്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല, എന്‍ മുസ്ലീം സുഹ്രുത്തുക്കളൊട് ഒരു പറയാം നമ്മള്‍ മദ്രസ്സയില്‍ മാത്രം പഠിച്ചിട്ടുള്ള കാര്യങ്ങള്‍ മാത്രമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കൂ, ഇനിയൊരു മതപഠന ക്ലാസിലെങ്ങാനും പോകുന്നതിനു മുംബ് ഒന്നാലോജിക്കൂ, ഇതുവരെ പഠിച്ചത് വല്ലതും ഞാന്‍ ജീവിതത്തില്‍ കൊണ്ട് വന്നിട്ടുണ്ടോ എന്ന്.. 

No comments:

Post a Comment