ചമ്മന്തിയിൽ വിരിഞ്ഞ പ്രണയം..
എനിക്കന്നു നാലു വയസ്സ് മാത്രം, വീടിനടുത്തുള്ള അംഗൻ വാടിയിൽ ചേർത്തു, ഇന്നലെ വരെ ഉമ്മയുടെ ഒക്കത്ത് ഓടിക്കളിച്ച് ഞാൻ വളരെ ബുദ്ധിമുട്ടിയാണു അംഗൻ വാടിയിൽ പോയത്. ഓടുന്ന കുതിര, ആടുന്ന കസേര, മഞ്ജാടിക്കുരു, തുടങ്ങിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്,
ആദ്യ ദിവസങ്ങളിൽ ഞാൻ തനിച്ചായിരുന്നു, പിന്നീട് കുട്ടികൾ കൂടുതൽ വരാൻ തുടങ്ങി, അംഗൻ വാടിക്ക് തൊട്ടുരുമ്മി പോകുന്ന സുന്ദരിയായ ഒരു കൈ തോടുണ്ടായിരുന്നു. മൂത്രമൊഴിക്കലും പാത്രം കഴുകലും എല്ലാം ആ കൈ തോട്ടിലായിരുന്നു, കുറച്ചു ദൂരെ പെണ്ണുങ്ങൾ കുളിക്കുന്നതും അലക്കുന്നതും കാണാമായിരുന്നു. ഞങ്ങൾ മൂത്രമൊഴിക്കുന്നതൊക്കെ അവർക്കറിയാം, കുട്ടികളെല്ലേ എന്ന് കരുതിയോ വേറെ ജലശ്രോതസ്സ് ഇല്ലാത്തത് കൊണ്ടാണൊ എന്നറിയില്ല.
നാലു ദിവസങ്ങൾക്ക് ശേഷം കൈത്തോടിന്റെ മരപ്പാലത്തിലൂടെ ഒരുമ്മയുടെ കൈ പിടിച്ചു വരുന്ന അവളെ ഞാൻ ശ്രദ്ധിക്കുന്നത്, കയ്യിൽ പുതിയ സ്ലേറ്റും പെൻസിലും പിന്നെ ചുവന്ന റോസാപ്പൂക്കൾ സുഗന്ധം പരത്തുന്ന പൂന്തോട്ടമുള്ള തട്ടം മൊക്കന പോലെ ചുറ്റിയിരുക്കുന്ന അവളെ കാണാൻ ഒപ്പനയിൽ കാണുന്ന മൊഞ്ജത്തിയെ പൊലെ തന്നെയായിരുന്നു.
വേറെ ആരും തന്നെ അവളേ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ക്ലാസിൽ സീനിയർ ഞാനായതു കൊണ്ട് എല്ലാവരും എന്നെയാണു ശ്രദ്ധിക്കുന്നത്. കുറച്ചു കഴിഞ്ഞ് അവളുടെ ഭാവം മാറാൻ തുടങ്ങി, ദൂരെ ഉമ്മ മറയുന്നതും നോക്കി അവളുടെ കണ്ണിൽ നിന്നും കുറച്ച് കണ്ണുനീർ കവിളിലൂടെ ഒഴുകി. ടീച്ചർ വന്നു ആശ്വസിക്കും വരെ അവൾ ഉള്ളിൽ ഒതുക്കി കരച്ചിൽ.
കുഞ്ഞു പാവാടയും കയ്യിൽ കുപ്പിവളകളും കണ്ണിൽ കലങ്ങിയ കണ്മഷിയും എല്ലാം കൊണ്ടും എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഇടക്കിടക്ക് മറ്റുള്ളവരേയും അവൾ ശ്രദ്ധിക്കുന്നുണ്ട്.
സമയം ഉച്ചയായി, കഞ്ഞിയും പയറും കഴിക്കാനായി ആയ വിളിച്ചു എല്ലാവരേയും, കുറച്ച് നാണത്തോടെ അവളും എന്റെ തൊട്ടു പുറകിലായി വരി നിന്നു, വട്ട സ്റ്റീൽ പാത്രത്തിൽ നിറയെ കഞ്ഞിയും പയറുമായി ബെഞ്ജിനരികിലേക്ക് നടന്നു ഞാൻ പിറകിൽ അവളും.
ഞാൻ വീട്ടിൽ നിന്നും കൊണ്ടു വന്ന പച്ചമാങ്ങയിട്ട് അരച്ച ചമ്മന്തിയുണ്ടായിരുന്നു ഒരു ചെറിയ പാത്രത്തിൽ, അവളിപ്പോഴും മൗനമായിരുന്നു കഞ്ഞിയിൽ സ്പൂണും ഇട്ട് ഏതൊ ലോകത്ത് പറക്കുകയായിരുന്നു, ഞാൻ കുറച്ചു ചമ്മന്തിയെടുത്തു അവളുടെ പാത്രത്തിലേക്കിട്ടു. അവളുടെ അപ്പോഴത്തെ നോട്ടം എന്നെ ഒന്ന് ഭയപ്പെടുത്തി. പിന്നെ എന്റെ മുഖത്ത് നോക്കി ഒരു പുഞ്ജിരി സമ്മാനിച്ചു അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി.
കിട്ടിയ അവസരം മുതലെടുത്തു ഞാൻ അവളുടെ പേരു തിരക്കി, "ആമിന" നല്ല പേരെന്നു പറഞ്ഞു ഞാൻ ചിരിച്ചു. വീട്ടു കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഉപ്പ ഗൾഫിലാണെന്നും ഒരു ഇക്കാക്ക തൊട്ടടുത്ത സ്കൂളിൽ പഠിക്കുന്നുവെന്നും പറഞ്ഞു.
അവളുടെ ഇക്കാക്കയെന്ന് തോന്നിക്കുന്ന ഒരുവൻ വൈകുന്നേരം അംഗൻ വാടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു, സ്കൂൾ വിട്ട് വരുന്ന വഴിക്ക് അവളെയും കൂട്ടാം എന്ന് കരുതിക്കാണും, ഇക്കാക്കയെ കണ്ടതും അവളുടെ മുഖത്ത് അതുവരെ കാണാത്ത ഒരു സന്തോഷം, അവനെ നോക്കി അവൾ പുഞ്ജിരിച്ചു.. അവൻ അവളുടെ ഇക്ക തന്നെയാണോ..?? എന്നിൽ ചെറിയ സംശയമുളവാക്കി.
അന്നത്തെ ദിവസം കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് പോകാൻ ഒരുങ്ങി, മറ്റു കുട്ടികളുടെ ഉമ്മമാരും മറ്റും വന്നിരുന്നു, അതിനിടയിലൂടെ അവളും സ്ലേറ്റും പെൻസിലും എടുത്തിറങ്ങി. എനിക്കെന്തൊ വല്ലാത്തൊരു അനുഭവം, ഒറ്റപ്പെടുന്ന പോലെ, അവൾ കൈ തോട് കടക്കുന്നതിനു തൊട്ടു മുന്നെ ഒട്ടും പ്രതീക്ഷിക്കാതെ തിരിഞ്ഞൊന്നു നോക്കി, അള്ളൊഹ് അപ്പൊ ഞമ്മക്ക് എന്തെന്നില്ലാത്ത ആവേശം എവിടെ നിന്നോ വന്നു, അവളുടെ മുഖത്തു നിന്നും ഒരു പുഞ്ജിരി പറന്നു വന്നു എന്റെ ചിരിയിൽ കൂട്ടിമുട്ടിയുടഞ്ഞു..
എനിക്കന്നു നാലു വയസ്സ് മാത്രം, വീടിനടുത്തുള്ള അംഗൻ വാടിയിൽ ചേർത്തു, ഇന്നലെ വരെ ഉമ്മയുടെ ഒക്കത്ത് ഓടിക്കളിച്ച് ഞാൻ വളരെ ബുദ്ധിമുട്ടിയാണു അംഗൻ വാടിയിൽ പോയത്. ഓടുന്ന കുതിര, ആടുന്ന കസേര, മഞ്ജാടിക്കുരു, തുടങ്ങിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്,
ആദ്യ ദിവസങ്ങളിൽ ഞാൻ തനിച്ചായിരുന്നു, പിന്നീട് കുട്ടികൾ കൂടുതൽ വരാൻ തുടങ്ങി, അംഗൻ വാടിക്ക് തൊട്ടുരുമ്മി പോകുന്ന സുന്ദരിയായ ഒരു കൈ തോടുണ്ടായിരുന്നു. മൂത്രമൊഴിക്കലും പാത്രം കഴുകലും എല്ലാം ആ കൈ തോട്ടിലായിരുന്നു, കുറച്ചു ദൂരെ പെണ്ണുങ്ങൾ കുളിക്കുന്നതും അലക്കുന്നതും കാണാമായിരുന്നു. ഞങ്ങൾ മൂത്രമൊഴിക്കുന്നതൊക്കെ അവർക്കറിയാം, കുട്ടികളെല്ലേ എന്ന് കരുതിയോ വേറെ ജലശ്രോതസ്സ് ഇല്ലാത്തത് കൊണ്ടാണൊ എന്നറിയില്ല.
നാലു ദിവസങ്ങൾക്ക് ശേഷം കൈത്തോടിന്റെ മരപ്പാലത്തിലൂടെ ഒരുമ്മയുടെ കൈ പിടിച്ചു വരുന്ന അവളെ ഞാൻ ശ്രദ്ധിക്കുന്നത്, കയ്യിൽ പുതിയ സ്ലേറ്റും പെൻസിലും പിന്നെ ചുവന്ന റോസാപ്പൂക്കൾ സുഗന്ധം പരത്തുന്ന പൂന്തോട്ടമുള്ള തട്ടം മൊക്കന പോലെ ചുറ്റിയിരുക്കുന്ന അവളെ കാണാൻ ഒപ്പനയിൽ കാണുന്ന മൊഞ്ജത്തിയെ പൊലെ തന്നെയായിരുന്നു.
വേറെ ആരും തന്നെ അവളേ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
കുഞ്ഞു പാവാടയും കയ്യിൽ കുപ്പിവളകളും കണ്ണിൽ കലങ്ങിയ കണ്മഷിയും എല്ലാം കൊണ്ടും എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഇടക്കിടക്ക് മറ്റുള്ളവരേയും അവൾ ശ്രദ്ധിക്കുന്നുണ്ട്.
സമയം ഉച്ചയായി, കഞ്ഞിയും പയറും കഴിക്കാനായി ആയ വിളിച്ചു എല്ലാവരേയും, കുറച്ച് നാണത്തോടെ അവളും എന്റെ തൊട്ടു പുറകിലായി വരി നിന്നു, വട്ട സ്റ്റീൽ പാത്രത്തിൽ നിറയെ കഞ്ഞിയും പയറുമായി ബെഞ്ജിനരികിലേക്ക് നടന്നു ഞാൻ പിറകിൽ അവളും.
ഞാൻ വീട്ടിൽ നിന്നും കൊണ്ടു വന്ന പച്ചമാങ്ങയിട്ട് അരച്ച ചമ്മന്തിയുണ്ടായിരുന്നു ഒരു ചെറിയ പാത്രത്തിൽ, അവളിപ്പോഴും മൗനമായിരുന്നു കഞ്ഞിയിൽ സ്പൂണും ഇട്ട് ഏതൊ ലോകത്ത് പറക്കുകയായിരുന്നു, ഞാൻ കുറച്ചു ചമ്മന്തിയെടുത്തു അവളുടെ പാത്രത്തിലേക്കിട്ടു. അവളുടെ അപ്പോഴത്തെ നോട്ടം എന്നെ ഒന്ന് ഭയപ്പെടുത്തി. പിന്നെ എന്റെ മുഖത്ത് നോക്കി ഒരു പുഞ്ജിരി സമ്മാനിച്ചു അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി.
കിട്ടിയ അവസരം മുതലെടുത്തു ഞാൻ അവളുടെ പേരു തിരക്കി, "ആമിന" നല്ല പേരെന്നു പറഞ്ഞു ഞാൻ ചിരിച്ചു. വീട്ടു കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഉപ്പ ഗൾഫിലാണെന്നും ഒരു ഇക്കാക്ക തൊട്ടടുത്ത സ്കൂളിൽ പഠിക്കുന്നുവെന്നും പറഞ്ഞു.
അവളുടെ ഇക്കാക്കയെന്ന് തോന്നിക്കുന്ന ഒരുവൻ വൈകുന്നേരം അംഗൻ വാടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു, സ്കൂൾ വിട്ട് വരുന്ന വഴിക്ക് അവളെയും കൂട്ടാം എന്ന് കരുതിക്കാണും, ഇക്കാക്കയെ കണ്ടതും അവളുടെ മുഖത്ത് അതുവരെ കാണാത്ത ഒരു സന്തോഷം, അവനെ നോക്കി അവൾ പുഞ്ജിരിച്ചു.. അവൻ അവളുടെ ഇക്ക തന്നെയാണോ..?? എന്നിൽ ചെറിയ സംശയമുളവാക്കി.
അന്നത്തെ ദിവസം കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് പോകാൻ ഒരുങ്ങി, മറ്റു കുട്ടികളുടെ ഉമ്മമാരും മറ്റും വന്നിരുന്നു, അതിനിടയിലൂടെ അവളും സ്ലേറ്റും പെൻസിലും എടുത്തിറങ്ങി. എനിക്കെന്തൊ വല്ലാത്തൊരു അനുഭവം, ഒറ്റപ്പെടുന്ന പോലെ, അവൾ കൈ തോട് കടക്കുന്നതിനു തൊട്ടു മുന്നെ ഒട്ടും പ്രതീക്ഷിക്കാതെ തിരിഞ്ഞൊന്നു നോക്കി, അള്ളൊഹ് അപ്പൊ ഞമ്മക്ക് എന്തെന്നില്ലാത്ത ആവേശം എവിടെ നിന്നോ വന്നു, അവളുടെ മുഖത്തു നിന്നും ഒരു പുഞ്ജിരി പറന്നു വന്നു എന്റെ ചിരിയിൽ കൂട്ടിമുട്ടിയുടഞ്ഞു..
No comments:
Post a Comment