Thursday, 13 February 2014

ഉപ്പാക്ക്‌ അയച്ച കത്ത്‌..

ഉപ്പാക്ക്‌ അയച്ച കത്ത്‌..

8, 9 വയസ്സ്‌ പ്രായമുള്ളപ്പോയാണു ആദ്യമായി ഉപ്പാക്ക്‌ കത്തയക്കുന്നത്‌, ആദ്യമൊക്കെ അടുത്ത സുഹ്രുത്തുക്കളാരെങ്കിലും നാട്ടിൽ വരുംബോൾ കൊടുത്തു വിടാറാണു പതിവ്‌. കാരണം അത്രയെങ്കിലും ചിലവും കുറയും വേഗത്തിൽ കയ്യിലെത്തുകയും ചെയ്യും.

ചുവന്ന നിറത്തിലുള്ള വിമാനത്തിന്റെ ചിത്രം ഒരറ്റത്തും, കുറച്ചു മുകളിലായി എത്രയോ വിലമതിക്കുന്ന സൗദി രാജാവിന്റെയോ മറ്റോ തലയുള്ള സ്റ്റാംബും, അത്യാവശ്യം കട്ടിയിൽ കനമുള്ള കവറായിരുന്നു അന്നൂക്കെ ഉപ്പ അയച്ചിരുന്ന കത്ത്‌, അതിൽ തന്നെ ഞങ്ങൾ മൂന്നു മക്കൾക്ക്‌ വെവ്വേറെ കത്തുകളുണ്ടാകും. ആദ്യം കവർ പൊട്ടിക്കുന്നത്‌ ഉമ്മയായിരിക്കും..ഉമ്മ അപ്പോ തന്നെ കരയാൻ തുടങ്ങിക്കാണും, ഞങ്ങൾ കാണാതിരിക്കാൻ വേണ്ടി ഉമ്മ മറഞ്ഞു നിന്നാൺ കവർ പൊളിക്കുക.

ഞങ്ങൾ ഓരോരുത്തരു ഓരോ വഴിക്ക്‌ നടക്കും കത്തുമായി. ഇമ്മയുടെ കത്താണു കുറച്ചു കനത്തിൽ ഉണ്ടാവുക. ഉമ്മന്റെ വിശെഷവും പുതിയ വീടിന്റെ വിശെഷവും കുടുംബക്കാരുടെ വിശെഷവും എല്ലാം ഉമ്മയുടെ കത്തിലാണു ഉണ്ടാവാറു. വായിച്ചു കഴിഞ്ഞാൽ പിന്നെ അന്ന് വീട്ടിൽ പെരുന്നാളാണു, ബിരിയാണിയും തറവാട്ടിൽ നിന്നും വല്യുമ്മാനെയും കുട്ടികളെയും ഒക്കെ വിളിക്കും. അള്ളാഹ്‌ കണ്ണു നിറയുന്നു...

പിന്നെ അടുത്തുള്ള വീട്ടുകാരൊക്കെ വന്നു ചോദിക്കും ഉപ്പാന്റെ കത്ത്‌ വന്നോ എന്താ വിശെഷം സുഖം തന്നെയല്ലെ.. തുടങ്ങിയ ചൊദ്യങ്ങൾ കേൾകുംബോൾ ഉമ്മാന്റെ മുഖത്ത്‌ വിരിയുന്ന പുഞ്ജിരിയുടെ അർത്ഥം ദൂരെ ഉപ്പാക്ക്‌ കാണാൻ പറ്റുന്നുണ്ടോ ആവോ.. അന്നത്തെ ദിവസം ഉമ്മാനോട്‌ എന്തു ചോദിച്ചാലും കിട്ടും.. ഞാൻ 16 വയസ്സായപ്പോളാണു ഉപ്പ പ്രവാസം നിറുത്തി പോന്നത്‌. അപ്പോ ആ 16 വർഷത്തിൽ വെറും കഷ്ടിച്ചു ഒരു വർഷം മാത്രമാണു ഉപ്പ നാട്ടിലുണ്ടായിരുന്നത്‌.. ഉമ്മയൊക്കെ എങ്ങനെ സഹിച്ചു ആവോ... ഏതായാലും അന്ന് ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്തു വന്നാലും ഗൾഫിലേക്ക്‌ പോകൂലാന്ന്...

ഇതിപ്പൊ കൊണ്ടോട്ടീന്ന് കൊയിലാണ്ടി പോയ പോലെയായി.. കത്ത്‌ എന്നെ പറഞ്ഞു എഴുത്ത്‌ വേറെ എവിടെയോ എത്തി. അതെ പ്രവാസവും ഒരു കടൽ പോലെയാണു, അതിലെ ഒരു തുള്ളി പോലും പറഞ്ഞു കഴിഞ്ഞിട്ടില്ല..
അള്ളാഹ്‌ കാക്കണേ എല്ലാ പ്രവാസി സുഹ്രുത്തുക്കളേയും...

സ്നേഹത്തോടെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഉബൈദുള്ള പാറോൽ..

No comments:

Post a Comment