Thursday, 13 February 2014

ഹബീബിനെ രക്ഷിച്ച കാമുകൻ

ഹബീബിനെ രക്ഷിച്ച കാമുകൻ
******************
നാട്ടിൽ പപ്പടം കച്ചോടം ചെയ്യുന്ന അസ്സുകാക്കാന്റെ രണ്ടാമത്തെ മോൻ ഹബീബിനു കല്യാണാലോജന തകൃതിയായി നടക്കുന്നതിനിടയിലേക്കാണു ഞാൻ നാട്ടിലെത്തുന്നത്‌. മദ്രസ്സയിൽ കുറെ വർഷം ഒരുമിച്ചു പടിചു കളിച്ചവരാണു ഞങ്ങൾ. താഴെ ബാർബർ ഷോപിനടുത്ത്‌ നിലയുറപ്പിച്ചിരിക്കയാണു മാർബിൾ ഷാഹുലും മാർക്കറ്റ്‌ ബാവും പപ്പടം അബിയും. എന്നെ കണ്ടപാടെ ബാർബർ നാസർ ' എത്തിയല്ലോ ഡൽ ഹിക്കാരൻ' ഇഞ്ഞിപ്പം കുറെ ബോമ്പ്‌ രാമനാട്ടുകര അങ്ങാടിയിൽ പൊട്ടും' ഒരു ഇളിഞ്ഞ ചിരി ചിരിച്‌ ഞാൻ കൂട്ടുകാരുടെ അടുത്തെക്ക്‌ ചെന്നു.

ബൈക്കിൽ ചാരി ഇരിക്കുകയായിരുന്ന പപ്പടം അബി അടുത്തേക്ക്‌ വന്നു ചോദിച്ചു, " ഉബൂ.. അനക്ക്‌ കല്യാണം ആലൊജിക്കുന്നുണ്ടല്ലോ, ഇന്നലെ ഒരു ടീം ഞങ്ങളോട്‌ വന്നു അന്യേഷിച്ചിട്ട്‌ പൊയി". ആദ്യമൊന്നു ഭയന്നെങ്കിലും കൂട്ടുകാർ ചതിക്കൂല എന്നുറപ്പുണ്ടായിരുന്നു. " അല്ല അബീ, ഞാൻ കഴിഞ്ഞ തവണ വന്നപ്പോയും ഇജ്ജ്‌ നാട്ടിലുണ്ടല്ലോ.. ഇജ്ജ്‌ പ്രവാസമൊക്കെ മതിയാക്കിയോ..?? ഇല്ലെടാ പോണം 6 മാസത്തെ ലീവിനു വന്നതാടാ..

ഉബൂ.. എവിടുന്നു ഒപ്പിച്ചെട നിന്റെ പെണ്ണിനെ..?
അതൊക്കെ ഞാൻ പിന്നെ പറയാം..
അല്ല നിന്റെ കാര്യം എന്തായി..
എന്താവാൻ, ഒരു നിരാശമട്ടിൽ അവൻ തല താഴ്ത്തി..
അബി, ബാർബർ ബാലൻ പറഞ്ഞല്ലോ നിശ്ചയം കഴിഞ്ഞെന്ന്,
ഉബൂ.. അത്‌ പോയെടാ..!!
നിശ്ചയം കഴിഞ്ഞത്‌ എങ്ങനാ പോകാ.. എന്തോ കാരണമുണ്ട്‌ പറ അബി...!!

ഉബൂ.. 2 ദിവസം മുന്നെ വൈകുന്നേരം നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നു ഇറങ്ങിയപ്പോൾ ഒരുവൻ എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു..
" നിങ്ങൾ കല്യാണം നിശ്ചയിച്ച പെണ്ണുമായി ഞാൻ ഇഷ്ടത്തിലാണു, ങൾ അതിൽ നിന്നൊന്നു മാറിത്തരണം"
ഞാൻ ആകെ ഇല്ലാതെയെടാ ഉബൂ.. ജീവിതത്തിലാദ്യമായി ഞാൻ കരഞ്ഞു പോയി.
എന്നിട്ട്‌..?? ഞാൻ കൂടുതൽ അറിയാൻ വേണ്ടി വീണ്ടും ചോദിച്ചു.
ഉബൂ.. ഞാൻ അപ്പോ തന്നെ അവനോട്‌ അവിടെ നിൽക്കാൻ പറഞ്ഞു, ഷാഹുലിനെയും ബാവുനെയും വിളിച്ചു വരുത്തി.
ബാവു അവന്റെ കോളറിൽ കേറിപ്പിടിച്ചു. ഷാഹുൽ അവനെ പിടിച്ചു വലിച്ചു മാറ്റി,
നിങ്ങൾ എന്ത്‌ ചെയ്താലും വേണ്ടീല ഞാൻ ഇതിൽ നിന്ന് മാറൂലാന്ന് അവൻ പറഞ്ഞതും ബാവു അവന്റെ മുഖത്തടിച്ചതും പള്ളിയിൽ നിന്നും ഉസ്താത്‌ കണ്ടതും ഒരുമിച്ചായിരുന്നു.

ഇതുകണ്ട ഷാഹുൽ വേഗം അവനെയും തൂക്കി കാറിലിട്ടു ബാർബർ ഷാപ്പിനടുത്തെത്തി, അവിടെയുണ്ടായിരുന്ന ബാർബർ ബാലനും മറ്റു കുറച്ചു കൂട്ടുകാരും ചുറ്റും കൂടി.
"എടാ നായിന്റെ മോനെ, അനക്ക്‌ ഓളെ ഇഷ്ടാണെങ്കിൽ ഇജ്ജ്‌ ഓളെ വീട്ടിൽ പൊയി ചോദിക്കേടാ നായീ.. അല്ലാതെ ഇവന്റെടുത്ത്‌ വന്നു ചെലച്ചിട്ടെന്താ കാര്യം" എന്നും പറഞ്ഞു മാർബിൾ ഷാഹുൽ കുറെ ഒച്ചയുണ്ടാക്കി. ഇതു കേട്ട്‌ അവനൊരു കുലുക്കവുമില്ല.

അവനെ പറഞ്ഞയച്ചു ഞങ്ങൾ അബിയേയും കൊണ്ട്‌ നേരെ ഐക്കരപ്പടിയിലുള്ള തട്ടുകടിയിൽ കയടി കുബ്ബൂസും അൽഫാമും കഴിച്ചു തിരികെ പോരുമ്പോൾ ഞങ്ങൾ അബിയോട്‌ പറഞ്ഞു, അത്‌ ഒഴിവാക്കിയാളാ.. അനക്ക്‌ നല്ല കുട്ടിനെ ഇഞ്ഞും കിട്ടും.

ഇന്നാലും ന്റെ 15000 റുപ്പ്യ പോയെടാ.. ഓക്ക്‌ മിട്ടായി വാങ്ങി കൊടുത്തതും നിശ്ചയത്തിനു വന്നോർക്ക്‌ ബീഫും കോയീം പത്തിരീം പൊറാട്ടേം കൊടുത്തതും ഒക്കെ പോയി.

പൊതുവെ കോമടി പറയുന ഞാൻ " ഓഹ്‌ നിന്റെ പൈസ ഒന്നില്ലേലും അറബിനെ പറ്റിച്ചുണ്ടാക്കിയതല്ലേ.. ഇത്‌ കേട്ടതും ഒരു സമാധാനമെന്നോണം അബി എന്റെ മുഖത്ത്‌ നോക്കി ചിരിച്ചു.

നേരെ ബാർബർ ഷോപിനു മുന്നിൽ ഇറങ്ങിയ ഞങ്ങളെ നോക്കി പൊതുവേ ചിരിയൊതുക്കി ചിരിക്കുന്ന ബാർബർ ബാലൻ പറഞ്ഞു..

" ഹബീബിനെ രക്ഷിച്ച കാമുകൻ"

(സുഹ്രുത്തുക്കളെ, എന്തൊരു കഷ്ടമാണിത്‌. 4 വർഷം ഗൾഫിൽ ജോലി ചെയ്ത്‌ നാട്ടിൽ വന്ന ഓരൊ പ്രവാസിക്കും സംഭവിക്കാവുന്ന കാര്യമാണിത്‌, എന്തിനു ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു, മുമ്പിത്‌ പോലൊരു കഥ ഞാൻ പറഞ്ഞിരുന്നു. അത്‌ കല്യാണം കഴിഞ്ഞതിനു ശേഷമായിരുന്നു, അള്ളാഹ്‌ കാക്കണെ ന്റെ സുഹ്രുത്തുക്കളെ .) 

No comments:

Post a Comment