Thursday, 13 February 2014

" പ്രേമിച്ച പെണ്ണിനെ തട്ടിക്കൊണ്ട്‌ പോകൽ"

ഞാനൊരു സുഹ്രുത്ത്‌ ബന്ധ കഥ പറയാം..

അഞ്ജു വർഷങ്ങൾക്ക്‌ മുംബാണു ഈ കഥ നടക്കുന്നത്‌. അങ്ങു ദൂരെ പേരാബ്ര അങ്ങാടിയിൽ നട്ടുച്ചക്ക്‌. പൊരിഞ്ഞ വെയിലും അതിലേറെ പേടിയും. ശനിയാഴ്ച ദിവസം പൊതുവെ തിരക്കുള്ള അങ്ങാടി. ബസ്‌ സ്റ്റാന്റുനു എതിർവ്വശത്ത്‌ ഞങ്ങളുടെ വണ്ടി നിലയുറപ്പിച്ചു കഴിഞ്ഞു. ഞാനും ഉറ്റ സുഹ്രുത്തും.

കഥയുടെ പേരു. " പ്രേമിച്ച പെണ്ണിനെ തട്ടിക്കൊണ്ട്‌ പോകൽ"

രണ്ട്‌ വർഷമായി അഘാത പ്രണയത്തിലാണു സുഹ്രുത്ത്‌. അവൾ പേരാബ്രക്കാരി ഫാത്തിമ. സുന്ദരി, കണ്ണുകളിലേക്ക്‌ നോക്കിയാൽ പ്രണയം വിരിയും, മനസ്സോ അഞ്ജ്‌ വയസ്സുകാരിയുടെ നാണവും. അങ്ങനെ വിശെഷിപ്പിച്ചാൽ കഥ നീണ്ടു പോകും.

സുഹ്രുത്ത്‌ സുന്ദരൻ . ഏതൊരു പെണ്ണും വീണു പോയേക്കാവുന്ന മൊഞ്ജായിരുന്നു അവനു.

മൊതലാളിയെ പറ്റിച്ച പൈസയുമായി ഞാൻ അവനെ സഹായിക്കാൻ ഇറങ്ങിതിരിച്ചതാണു. തിരിച്ച്‌ നാട്ടിലേക്ക്‌ ചെന്നാൽ എന്റെ ഗതി അതോ ഗതി. എന്തായാലും സുഹ്രുത്തിനു വേണ്ടിയല്ലേ അടി കിട്ടിയാലും വേണ്ടിയില്ല. അവൻ രക്ഷപ്പെടട്ടെ..!!

നാളെ ഞായർ ഫാത്തിമയുടെ കല്യാണമാണു, തലേ ദിവസം തട്ടികൊണ്ടുപോകാൻ പ്ലാൻ ചെയ്യുന്നു. അവൾ വിട്ടിൽ നിന്നും കൂട്ടുകാരിയുടെ കൂടെ ചെരിപ്പ്‌ വാങ്ങാനെന്നും പറഞ്ഞു ഇറങ്ങി. ഞങ്ങൾ ഒരു ചെരുപ്പ്‌ കടയുടെ മുന്നിൽ നിലയുറപ്പിച്ചു കഴിഞ്ഞു. അവൾ നടന്നു പോകുന്നത്‌ കണ്ട അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ ചെരുപ്പ്‌ കടയിലേക്ക്‌.. നട്ടുച്ച സമയം ആളുകൾ പരക്കം പായുന്നു നാലുപാടും. ചില ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു. ഞാൻ വിയർക്കാൻ തുടങ്ങി. എന്തും സംഭവിക്കാം..

കുറച്ച്‌ കഴിഞ്ഞു അവൻ വെറും കയ്യോടെ വരുന്നു. ഡേയ്‌ അവളെവിടെ ഞാൻ ചോദിച്ചു.. അവൾ.. അവൾ വരുന്നില്ല പോലും.. എനിക്ക്‌ ബോധം പോകുന്ന പോലെ അതുവരെ അവളൊടുണ്ടായിരുന്ന സകല സ്നേഹവും പോയി. അവൻ വണ്ടിയിൽ കയറി അവളെ ഫൊണിൽ വിളിച്ചു സംസാരിക്കുന്നത്‌ കേട്ടു.

മോളെ ഫാത്തിമാ ഒരു 5 മിനിറ്റ്‌ എന്റെ കൂടെ വാ അത്‌ കഴിഞ്ഞു നീ പൊയ്ക്കൊ.. എനിക്ക്‌ നിന്നെ ഒന്ന് അവസാനമായി കെട്ടിപ്പിടിക്കണം.. അതിനു ശേഷമുള്ള വാക്കുകൾ ഇവിടെ പറയാൻ കൊള്ളില്ല.. ഞാൻ വീണ്ടും തകരുകയാണു. അവനു വേണ്ടത്‌ വെറും അഞ്ജു മിനിറ്റ്‌ അതിനായിരുന്നോ ഈ തട്ടിക്കൊണ്ട്‌ പോകൽ എന്ന പ്ലാൻ.

ഇല്ല അവൾ വരുന്ന മട്ടില്ല. എങ്ങനെ വരും അവന്റെ മനസ്സിൽ അവളോട്‌ കാമമാണു പ്രേമമല്ല.. സ്നേഹം നടിച്ചത്‌ ടൈം പാസ്സിനായിരുന്നു. ഒന്നുമറിയാത്ത ഞാൻ കുഴിച്ച കുഴിയിൽ തന്നെ വീണു.

തിരിച്ചു ഞാൻ എങ്ങനെ മുതലാളിയുടെ മുഖത്തു നോക്കും നാട്ടുകാരെല്ലാം അറിഞ്ഞുകാണും ഞാൻ മുതലാളിയുടെ പൈസ കട്ടെടുത്ത്‌ മുങ്ങിയത്‌.. കണ്ണിൽ എരിതീ. കൽബ്‌ നിലക്കുന്നു.. കാലുകൾ വിറച്ച്‌ കുഴഞ്ഞു വീഴുന്നു..

പിന്നീട്‌ ചെറിയൊരു നിരാശയോടെ അവൻ വീട്ടിലേക്കും ഞാൻ ഒരാഴ്ചയോളം കോഴിക്കോട്‌ കടപ്പുറത്തും മറ്റുമായി രാവും പകലും കഴിച്ചു കൂട്ടി. ഇതിനിടക്ക്‌ അവനു മഞ്ഞപ്പിത്തം പിടിച്ച്‌ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നറിഞ്ഞു. ആരും കാണാതെ രാത്രിയിൽ ആശുപത്രിയിൽ പൊയി അവനെ ദൂരെ നിന്നും കണ്ടു.

എനിക്ക്‌ എന്ത്‌ സംഭവിച്ചു എന്ന് ആരും അന്വേഷിച്ചില്ല. ആർക്കും വേണ്ടാത്ത ഞാൻ നേരെ ഹൈദരാബാദിലേക്ക്‌ വണ്ടി കയറി..

(ഈ കഥയുടെ ചില ഭാഗങ്ങൾ ഞാൻ പിന്നീട്‌ ഇതുപോലെയുള്ള പ്രത്യേക ദിവസങ്ങളിൽ പോസ്റ്റുന്നതാണു.)
 

No comments:

Post a Comment