Thursday, 13 February 2014

ചമ്മന്തിയിൽ വിരിഞ്ഞ പ്രണയം..

ചമ്മന്തിയിൽ വിരിഞ്ഞ പ്രണയം..

എനിക്കന്നു നാലു വയസ്സ്‌ മാത്രം, വീടിനടുത്തുള്ള അംഗൻ വാടിയിൽ ചേർത്തു, ഇന്നലെ വരെ ഉമ്മയുടെ ഒക്കത്ത്‌ ഓടിക്കളിച്ച്‌ ഞാൻ വളരെ ബുദ്ധിമുട്ടിയാണു അംഗൻ വാടിയിൽ പോയത്‌. ഓടുന്ന കുതിര, ആടുന്ന കസേര, മഞ്ജാടിക്കുരു, തുടങ്ങിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്‌,

ആദ്യ ദിവസങ്ങളിൽ ഞാൻ തനിച്ചായിരുന്നു, പിന്നീട്‌ കുട്ടികൾ കൂടുതൽ വരാൻ തുടങ്ങി, അംഗൻ വാടിക്ക്‌ തൊട്ടുരുമ്മി പോകുന്ന സുന്ദരിയായ ഒരു കൈ തോടുണ്ടായിരുന്നു. മൂത്രമൊഴിക്കലും പാത്രം കഴുകലും എല്ലാം ആ കൈ തോട്ടിലായിരുന്നു, കുറച്ചു ദൂരെ പെണ്ണുങ്ങൾ കുളിക്കുന്നതും അലക്കുന്നതും കാണാമായിരുന്നു. ഞങ്ങൾ മൂത്രമൊഴിക്കുന്നതൊക്കെ അവർക്കറിയാം, കുട്ടികളെല്ലേ എന്ന് കരുതിയോ വേറെ ജലശ്രോതസ്സ്‌ ഇല്ലാത്തത്‌ കൊണ്ടാണൊ എന്നറിയില്ല.

നാലു ദിവസങ്ങൾക്ക്‌ ശേഷം കൈത്തോടിന്റെ മരപ്പാലത്തിലൂടെ ഒരുമ്മയുടെ കൈ പിടിച്ചു വരുന്ന അവളെ ഞാൻ ശ്രദ്ധിക്കുന്നത്‌, കയ്യിൽ പുതിയ സ്ലേറ്റും പെൻസിലും പിന്നെ ചുവന്ന റോസാപ്പൂക്കൾ സുഗന്ധം പരത്തുന്ന പൂന്തോട്ടമുള്ള തട്ടം മൊക്കന പോലെ ചുറ്റിയിരുക്കുന്ന അവളെ കാണാൻ ഒപ്പനയിൽ കാണുന്ന മൊഞ്ജത്തിയെ പൊലെ തന്നെയായിരുന്നു.

വേറെ ആരും തന്നെ അവളേ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ക്ലാസിൽ സീനിയർ ഞാനായതു കൊണ്ട്‌ എല്ലാവരും എന്നെയാണു ശ്രദ്ധിക്കുന്നത്‌. കുറച്ചു കഴിഞ്ഞ്‌ അവളുടെ ഭാവം മാറാൻ തുടങ്ങി, ദൂരെ ഉമ്മ മറയുന്നതും നോക്കി അവളുടെ കണ്ണിൽ നിന്നും കുറച്ച്‌ കണ്ണുനീർ കവിളിലൂടെ ഒഴുകി. ടീച്ചർ വന്നു ആശ്വസിക്കും വരെ അവൾ ഉള്ളിൽ ഒതുക്കി കരച്ചിൽ.

കുഞ്ഞു പാവാടയും കയ്യിൽ കുപ്പിവളകളും കണ്ണിൽ കലങ്ങിയ കണ്മഷിയും എല്ലാം കൊണ്ടും എനിക്കൊരുപാട്‌ ഇഷ്ടപ്പെട്ടു. ഇടക്കിടക്ക്‌ മറ്റുള്ളവരേയും അവൾ ശ്രദ്ധിക്കുന്നുണ്ട്‌.

സമയം ഉച്ചയായി, കഞ്ഞിയും പയറും കഴിക്കാനായി ആയ വിളിച്ചു എല്ലാവരേയും, കുറച്ച്‌ നാണത്തോടെ അവളും എന്റെ തൊട്ടു പുറകിലായി വരി നിന്നു, വട്ട സ്റ്റീൽ പാത്രത്തിൽ നിറയെ കഞ്ഞിയും പയറുമായി ബെഞ്ജിനരികിലേക്ക്‌ നടന്നു ഞാൻ പിറകിൽ അവളും.

ഞാൻ വീട്ടിൽ നിന്നും കൊണ്ടു വന്ന പച്ചമാങ്ങയിട്ട്‌ അരച്ച ചമ്മന്തിയുണ്ടായിരുന്നു ഒരു ചെറിയ പാത്രത്തിൽ, അവളിപ്പോഴും മൗനമായിരുന്നു കഞ്ഞിയിൽ സ്പൂണും ഇട്ട്‌ ഏതൊ ലോകത്ത്‌ പറക്കുകയായിരുന്നു, ഞാൻ കുറച്ചു ചമ്മന്തിയെടുത്തു അവളുടെ പാത്രത്തിലേക്കിട്ടു. അവളുടെ അപ്പോഴത്തെ നോട്ടം എന്നെ ഒന്ന് ഭയപ്പെടുത്തി. പിന്നെ എന്റെ മുഖത്ത്‌ നോക്കി ഒരു പുഞ്ജിരി സമ്മാനിച്ചു അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി.

കിട്ടിയ അവസരം മുതലെടുത്തു ഞാൻ അവളുടെ പേരു തിരക്കി, "ആമിന" നല്ല പേരെന്നു പറഞ്ഞു ഞാൻ ചിരിച്ചു. വീട്ടു കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഉപ്പ ഗൾഫിലാണെന്നും ഒരു ഇക്കാക്ക തൊട്ടടുത്ത സ്കൂളിൽ പഠിക്കുന്നുവെന്നും പറഞ്ഞു.

അവളുടെ ഇക്കാക്കയെന്ന് തോന്നിക്കുന്ന ഒരുവൻ വൈകുന്നേരം അംഗൻ വാടിയുടെ അടുത്ത്‌ കാത്തിരിക്കുന്നുണ്ടായിരുന്നു, സ്കൂൾ വിട്ട്‌ വരുന്ന വഴിക്ക്‌ അവളെയും കൂട്ടാം എന്ന് കരുതിക്കാണും, ഇക്കാക്കയെ കണ്ടതും അവളുടെ മുഖത്ത്‌ അതുവരെ കാണാത്ത ഒരു സന്തോഷം, അവനെ നോക്കി അവൾ പുഞ്ജിരിച്ചു.. അവൻ അവളുടെ ഇക്ക തന്നെയാണോ..?? എന്നിൽ ചെറിയ സംശയമുളവാക്കി.

അന്നത്തെ ദിവസം കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക്‌ പോകാൻ ഒരുങ്ങി, മറ്റു കുട്ടികളുടെ ഉമ്മമാരും മറ്റും വന്നിരുന്നു, അതിനിടയിലൂടെ അവളും സ്ലേറ്റും പെൻസിലും എടുത്തിറങ്ങി. എനിക്കെന്തൊ വല്ലാത്തൊരു അനുഭവം, ഒറ്റപ്പെടുന്ന പോലെ, അവൾ കൈ തോട്‌ കടക്കുന്നതിനു തൊട്ടു മുന്നെ ഒട്ടും പ്രതീക്ഷിക്കാതെ തിരിഞ്ഞൊന്നു നോക്കി, അള്ളൊഹ്‌ അപ്പൊ ഞമ്മക്ക്‌ എന്തെന്നില്ലാത്ത ആവേശം എവിടെ നിന്നോ വന്നു, അവളുടെ മുഖത്തു നിന്നും ഒരു പുഞ്ജിരി പറന്നു വന്നു എന്റെ ചിരിയിൽ കൂട്ടിമുട്ടിയുടഞ്ഞു..

ഉപ്പാക്ക്‌ അയച്ച കത്ത്‌..

ഉപ്പാക്ക്‌ അയച്ച കത്ത്‌..

8, 9 വയസ്സ്‌ പ്രായമുള്ളപ്പോയാണു ആദ്യമായി ഉപ്പാക്ക്‌ കത്തയക്കുന്നത്‌, ആദ്യമൊക്കെ അടുത്ത സുഹ്രുത്തുക്കളാരെങ്കിലും നാട്ടിൽ വരുംബോൾ കൊടുത്തു വിടാറാണു പതിവ്‌. കാരണം അത്രയെങ്കിലും ചിലവും കുറയും വേഗത്തിൽ കയ്യിലെത്തുകയും ചെയ്യും.

ചുവന്ന നിറത്തിലുള്ള വിമാനത്തിന്റെ ചിത്രം ഒരറ്റത്തും, കുറച്ചു മുകളിലായി എത്രയോ വിലമതിക്കുന്ന സൗദി രാജാവിന്റെയോ മറ്റോ തലയുള്ള സ്റ്റാംബും, അത്യാവശ്യം കട്ടിയിൽ കനമുള്ള കവറായിരുന്നു അന്നൂക്കെ ഉപ്പ അയച്ചിരുന്ന കത്ത്‌, അതിൽ തന്നെ ഞങ്ങൾ മൂന്നു മക്കൾക്ക്‌ വെവ്വേറെ കത്തുകളുണ്ടാകും. ആദ്യം കവർ പൊട്ടിക്കുന്നത്‌ ഉമ്മയായിരിക്കും..ഉമ്മ അപ്പോ തന്നെ കരയാൻ തുടങ്ങിക്കാണും, ഞങ്ങൾ കാണാതിരിക്കാൻ വേണ്ടി ഉമ്മ മറഞ്ഞു നിന്നാൺ കവർ പൊളിക്കുക.

ഞങ്ങൾ ഓരോരുത്തരു ഓരോ വഴിക്ക്‌ നടക്കും കത്തുമായി. ഇമ്മയുടെ കത്താണു കുറച്ചു കനത്തിൽ ഉണ്ടാവുക. ഉമ്മന്റെ വിശെഷവും പുതിയ വീടിന്റെ വിശെഷവും കുടുംബക്കാരുടെ വിശെഷവും എല്ലാം ഉമ്മയുടെ കത്തിലാണു ഉണ്ടാവാറു. വായിച്ചു കഴിഞ്ഞാൽ പിന്നെ അന്ന് വീട്ടിൽ പെരുന്നാളാണു, ബിരിയാണിയും തറവാട്ടിൽ നിന്നും വല്യുമ്മാനെയും കുട്ടികളെയും ഒക്കെ വിളിക്കും. അള്ളാഹ്‌ കണ്ണു നിറയുന്നു...

പിന്നെ അടുത്തുള്ള വീട്ടുകാരൊക്കെ വന്നു ചോദിക്കും ഉപ്പാന്റെ കത്ത്‌ വന്നോ എന്താ വിശെഷം സുഖം തന്നെയല്ലെ.. തുടങ്ങിയ ചൊദ്യങ്ങൾ കേൾകുംബോൾ ഉമ്മാന്റെ മുഖത്ത്‌ വിരിയുന്ന പുഞ്ജിരിയുടെ അർത്ഥം ദൂരെ ഉപ്പാക്ക്‌ കാണാൻ പറ്റുന്നുണ്ടോ ആവോ.. അന്നത്തെ ദിവസം ഉമ്മാനോട്‌ എന്തു ചോദിച്ചാലും കിട്ടും.. ഞാൻ 16 വയസ്സായപ്പോളാണു ഉപ്പ പ്രവാസം നിറുത്തി പോന്നത്‌. അപ്പോ ആ 16 വർഷത്തിൽ വെറും കഷ്ടിച്ചു ഒരു വർഷം മാത്രമാണു ഉപ്പ നാട്ടിലുണ്ടായിരുന്നത്‌.. ഉമ്മയൊക്കെ എങ്ങനെ സഹിച്ചു ആവോ... ഏതായാലും അന്ന് ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്തു വന്നാലും ഗൾഫിലേക്ക്‌ പോകൂലാന്ന്...

ഇതിപ്പൊ കൊണ്ടോട്ടീന്ന് കൊയിലാണ്ടി പോയ പോലെയായി.. കത്ത്‌ എന്നെ പറഞ്ഞു എഴുത്ത്‌ വേറെ എവിടെയോ എത്തി. അതെ പ്രവാസവും ഒരു കടൽ പോലെയാണു, അതിലെ ഒരു തുള്ളി പോലും പറഞ്ഞു കഴിഞ്ഞിട്ടില്ല..
അള്ളാഹ്‌ കാക്കണേ എല്ലാ പ്രവാസി സുഹ്രുത്തുക്കളേയും...

സ്നേഹത്തോടെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഉബൈദുള്ള പാറോൽ..

" പ്രേമിച്ച പെണ്ണിനെ തട്ടിക്കൊണ്ട്‌ പോകൽ"

ഞാനൊരു സുഹ്രുത്ത്‌ ബന്ധ കഥ പറയാം..

അഞ്ജു വർഷങ്ങൾക്ക്‌ മുംബാണു ഈ കഥ നടക്കുന്നത്‌. അങ്ങു ദൂരെ പേരാബ്ര അങ്ങാടിയിൽ നട്ടുച്ചക്ക്‌. പൊരിഞ്ഞ വെയിലും അതിലേറെ പേടിയും. ശനിയാഴ്ച ദിവസം പൊതുവെ തിരക്കുള്ള അങ്ങാടി. ബസ്‌ സ്റ്റാന്റുനു എതിർവ്വശത്ത്‌ ഞങ്ങളുടെ വണ്ടി നിലയുറപ്പിച്ചു കഴിഞ്ഞു. ഞാനും ഉറ്റ സുഹ്രുത്തും.

കഥയുടെ പേരു. " പ്രേമിച്ച പെണ്ണിനെ തട്ടിക്കൊണ്ട്‌ പോകൽ"

രണ്ട്‌ വർഷമായി അഘാത പ്രണയത്തിലാണു സുഹ്രുത്ത്‌. അവൾ പേരാബ്രക്കാരി ഫാത്തിമ. സുന്ദരി, കണ്ണുകളിലേക്ക്‌ നോക്കിയാൽ പ്രണയം വിരിയും, മനസ്സോ അഞ്ജ്‌ വയസ്സുകാരിയുടെ നാണവും. അങ്ങനെ വിശെഷിപ്പിച്ചാൽ കഥ നീണ്ടു പോകും.

സുഹ്രുത്ത്‌ സുന്ദരൻ . ഏതൊരു പെണ്ണും വീണു പോയേക്കാവുന്ന മൊഞ്ജായിരുന്നു അവനു.

മൊതലാളിയെ പറ്റിച്ച പൈസയുമായി ഞാൻ അവനെ സഹായിക്കാൻ ഇറങ്ങിതിരിച്ചതാണു. തിരിച്ച്‌ നാട്ടിലേക്ക്‌ ചെന്നാൽ എന്റെ ഗതി അതോ ഗതി. എന്തായാലും സുഹ്രുത്തിനു വേണ്ടിയല്ലേ അടി കിട്ടിയാലും വേണ്ടിയില്ല. അവൻ രക്ഷപ്പെടട്ടെ..!!

നാളെ ഞായർ ഫാത്തിമയുടെ കല്യാണമാണു, തലേ ദിവസം തട്ടികൊണ്ടുപോകാൻ പ്ലാൻ ചെയ്യുന്നു. അവൾ വിട്ടിൽ നിന്നും കൂട്ടുകാരിയുടെ കൂടെ ചെരിപ്പ്‌ വാങ്ങാനെന്നും പറഞ്ഞു ഇറങ്ങി. ഞങ്ങൾ ഒരു ചെരുപ്പ്‌ കടയുടെ മുന്നിൽ നിലയുറപ്പിച്ചു കഴിഞ്ഞു. അവൾ നടന്നു പോകുന്നത്‌ കണ്ട അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ ചെരുപ്പ്‌ കടയിലേക്ക്‌.. നട്ടുച്ച സമയം ആളുകൾ പരക്കം പായുന്നു നാലുപാടും. ചില ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു. ഞാൻ വിയർക്കാൻ തുടങ്ങി. എന്തും സംഭവിക്കാം..

കുറച്ച്‌ കഴിഞ്ഞു അവൻ വെറും കയ്യോടെ വരുന്നു. ഡേയ്‌ അവളെവിടെ ഞാൻ ചോദിച്ചു.. അവൾ.. അവൾ വരുന്നില്ല പോലും.. എനിക്ക്‌ ബോധം പോകുന്ന പോലെ അതുവരെ അവളൊടുണ്ടായിരുന്ന സകല സ്നേഹവും പോയി. അവൻ വണ്ടിയിൽ കയറി അവളെ ഫൊണിൽ വിളിച്ചു സംസാരിക്കുന്നത്‌ കേട്ടു.

മോളെ ഫാത്തിമാ ഒരു 5 മിനിറ്റ്‌ എന്റെ കൂടെ വാ അത്‌ കഴിഞ്ഞു നീ പൊയ്ക്കൊ.. എനിക്ക്‌ നിന്നെ ഒന്ന് അവസാനമായി കെട്ടിപ്പിടിക്കണം.. അതിനു ശേഷമുള്ള വാക്കുകൾ ഇവിടെ പറയാൻ കൊള്ളില്ല.. ഞാൻ വീണ്ടും തകരുകയാണു. അവനു വേണ്ടത്‌ വെറും അഞ്ജു മിനിറ്റ്‌ അതിനായിരുന്നോ ഈ തട്ടിക്കൊണ്ട്‌ പോകൽ എന്ന പ്ലാൻ.

ഇല്ല അവൾ വരുന്ന മട്ടില്ല. എങ്ങനെ വരും അവന്റെ മനസ്സിൽ അവളോട്‌ കാമമാണു പ്രേമമല്ല.. സ്നേഹം നടിച്ചത്‌ ടൈം പാസ്സിനായിരുന്നു. ഒന്നുമറിയാത്ത ഞാൻ കുഴിച്ച കുഴിയിൽ തന്നെ വീണു.

തിരിച്ചു ഞാൻ എങ്ങനെ മുതലാളിയുടെ മുഖത്തു നോക്കും നാട്ടുകാരെല്ലാം അറിഞ്ഞുകാണും ഞാൻ മുതലാളിയുടെ പൈസ കട്ടെടുത്ത്‌ മുങ്ങിയത്‌.. കണ്ണിൽ എരിതീ. കൽബ്‌ നിലക്കുന്നു.. കാലുകൾ വിറച്ച്‌ കുഴഞ്ഞു വീഴുന്നു..

പിന്നീട്‌ ചെറിയൊരു നിരാശയോടെ അവൻ വീട്ടിലേക്കും ഞാൻ ഒരാഴ്ചയോളം കോഴിക്കോട്‌ കടപ്പുറത്തും മറ്റുമായി രാവും പകലും കഴിച്ചു കൂട്ടി. ഇതിനിടക്ക്‌ അവനു മഞ്ഞപ്പിത്തം പിടിച്ച്‌ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നറിഞ്ഞു. ആരും കാണാതെ രാത്രിയിൽ ആശുപത്രിയിൽ പൊയി അവനെ ദൂരെ നിന്നും കണ്ടു.

എനിക്ക്‌ എന്ത്‌ സംഭവിച്ചു എന്ന് ആരും അന്വേഷിച്ചില്ല. ആർക്കും വേണ്ടാത്ത ഞാൻ നേരെ ഹൈദരാബാദിലേക്ക്‌ വണ്ടി കയറി..

(ഈ കഥയുടെ ചില ഭാഗങ്ങൾ ഞാൻ പിന്നീട്‌ ഇതുപോലെയുള്ള പ്രത്യേക ദിവസങ്ങളിൽ പോസ്റ്റുന്നതാണു.)
 

ഹബീബിനെ രക്ഷിച്ച കാമുകൻ

ഹബീബിനെ രക്ഷിച്ച കാമുകൻ
******************
നാട്ടിൽ പപ്പടം കച്ചോടം ചെയ്യുന്ന അസ്സുകാക്കാന്റെ രണ്ടാമത്തെ മോൻ ഹബീബിനു കല്യാണാലോജന തകൃതിയായി നടക്കുന്നതിനിടയിലേക്കാണു ഞാൻ നാട്ടിലെത്തുന്നത്‌. മദ്രസ്സയിൽ കുറെ വർഷം ഒരുമിച്ചു പടിചു കളിച്ചവരാണു ഞങ്ങൾ. താഴെ ബാർബർ ഷോപിനടുത്ത്‌ നിലയുറപ്പിച്ചിരിക്കയാണു മാർബിൾ ഷാഹുലും മാർക്കറ്റ്‌ ബാവും പപ്പടം അബിയും. എന്നെ കണ്ടപാടെ ബാർബർ നാസർ ' എത്തിയല്ലോ ഡൽ ഹിക്കാരൻ' ഇഞ്ഞിപ്പം കുറെ ബോമ്പ്‌ രാമനാട്ടുകര അങ്ങാടിയിൽ പൊട്ടും' ഒരു ഇളിഞ്ഞ ചിരി ചിരിച്‌ ഞാൻ കൂട്ടുകാരുടെ അടുത്തെക്ക്‌ ചെന്നു.

ബൈക്കിൽ ചാരി ഇരിക്കുകയായിരുന്ന പപ്പടം അബി അടുത്തേക്ക്‌ വന്നു ചോദിച്ചു, " ഉബൂ.. അനക്ക്‌ കല്യാണം ആലൊജിക്കുന്നുണ്ടല്ലോ, ഇന്നലെ ഒരു ടീം ഞങ്ങളോട്‌ വന്നു അന്യേഷിച്ചിട്ട്‌ പൊയി". ആദ്യമൊന്നു ഭയന്നെങ്കിലും കൂട്ടുകാർ ചതിക്കൂല എന്നുറപ്പുണ്ടായിരുന്നു. " അല്ല അബീ, ഞാൻ കഴിഞ്ഞ തവണ വന്നപ്പോയും ഇജ്ജ്‌ നാട്ടിലുണ്ടല്ലോ.. ഇജ്ജ്‌ പ്രവാസമൊക്കെ മതിയാക്കിയോ..?? ഇല്ലെടാ പോണം 6 മാസത്തെ ലീവിനു വന്നതാടാ..

ഉബൂ.. എവിടുന്നു ഒപ്പിച്ചെട നിന്റെ പെണ്ണിനെ..?
അതൊക്കെ ഞാൻ പിന്നെ പറയാം..
അല്ല നിന്റെ കാര്യം എന്തായി..
എന്താവാൻ, ഒരു നിരാശമട്ടിൽ അവൻ തല താഴ്ത്തി..
അബി, ബാർബർ ബാലൻ പറഞ്ഞല്ലോ നിശ്ചയം കഴിഞ്ഞെന്ന്,
ഉബൂ.. അത്‌ പോയെടാ..!!
നിശ്ചയം കഴിഞ്ഞത്‌ എങ്ങനാ പോകാ.. എന്തോ കാരണമുണ്ട്‌ പറ അബി...!!

ഉബൂ.. 2 ദിവസം മുന്നെ വൈകുന്നേരം നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നു ഇറങ്ങിയപ്പോൾ ഒരുവൻ എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു..
" നിങ്ങൾ കല്യാണം നിശ്ചയിച്ച പെണ്ണുമായി ഞാൻ ഇഷ്ടത്തിലാണു, ങൾ അതിൽ നിന്നൊന്നു മാറിത്തരണം"
ഞാൻ ആകെ ഇല്ലാതെയെടാ ഉബൂ.. ജീവിതത്തിലാദ്യമായി ഞാൻ കരഞ്ഞു പോയി.
എന്നിട്ട്‌..?? ഞാൻ കൂടുതൽ അറിയാൻ വേണ്ടി വീണ്ടും ചോദിച്ചു.
ഉബൂ.. ഞാൻ അപ്പോ തന്നെ അവനോട്‌ അവിടെ നിൽക്കാൻ പറഞ്ഞു, ഷാഹുലിനെയും ബാവുനെയും വിളിച്ചു വരുത്തി.
ബാവു അവന്റെ കോളറിൽ കേറിപ്പിടിച്ചു. ഷാഹുൽ അവനെ പിടിച്ചു വലിച്ചു മാറ്റി,
നിങ്ങൾ എന്ത്‌ ചെയ്താലും വേണ്ടീല ഞാൻ ഇതിൽ നിന്ന് മാറൂലാന്ന് അവൻ പറഞ്ഞതും ബാവു അവന്റെ മുഖത്തടിച്ചതും പള്ളിയിൽ നിന്നും ഉസ്താത്‌ കണ്ടതും ഒരുമിച്ചായിരുന്നു.

ഇതുകണ്ട ഷാഹുൽ വേഗം അവനെയും തൂക്കി കാറിലിട്ടു ബാർബർ ഷാപ്പിനടുത്തെത്തി, അവിടെയുണ്ടായിരുന്ന ബാർബർ ബാലനും മറ്റു കുറച്ചു കൂട്ടുകാരും ചുറ്റും കൂടി.
"എടാ നായിന്റെ മോനെ, അനക്ക്‌ ഓളെ ഇഷ്ടാണെങ്കിൽ ഇജ്ജ്‌ ഓളെ വീട്ടിൽ പൊയി ചോദിക്കേടാ നായീ.. അല്ലാതെ ഇവന്റെടുത്ത്‌ വന്നു ചെലച്ചിട്ടെന്താ കാര്യം" എന്നും പറഞ്ഞു മാർബിൾ ഷാഹുൽ കുറെ ഒച്ചയുണ്ടാക്കി. ഇതു കേട്ട്‌ അവനൊരു കുലുക്കവുമില്ല.

അവനെ പറഞ്ഞയച്ചു ഞങ്ങൾ അബിയേയും കൊണ്ട്‌ നേരെ ഐക്കരപ്പടിയിലുള്ള തട്ടുകടിയിൽ കയടി കുബ്ബൂസും അൽഫാമും കഴിച്ചു തിരികെ പോരുമ്പോൾ ഞങ്ങൾ അബിയോട്‌ പറഞ്ഞു, അത്‌ ഒഴിവാക്കിയാളാ.. അനക്ക്‌ നല്ല കുട്ടിനെ ഇഞ്ഞും കിട്ടും.

ഇന്നാലും ന്റെ 15000 റുപ്പ്യ പോയെടാ.. ഓക്ക്‌ മിട്ടായി വാങ്ങി കൊടുത്തതും നിശ്ചയത്തിനു വന്നോർക്ക്‌ ബീഫും കോയീം പത്തിരീം പൊറാട്ടേം കൊടുത്തതും ഒക്കെ പോയി.

പൊതുവെ കോമടി പറയുന ഞാൻ " ഓഹ്‌ നിന്റെ പൈസ ഒന്നില്ലേലും അറബിനെ പറ്റിച്ചുണ്ടാക്കിയതല്ലേ.. ഇത്‌ കേട്ടതും ഒരു സമാധാനമെന്നോണം അബി എന്റെ മുഖത്ത്‌ നോക്കി ചിരിച്ചു.

നേരെ ബാർബർ ഷോപിനു മുന്നിൽ ഇറങ്ങിയ ഞങ്ങളെ നോക്കി പൊതുവേ ചിരിയൊതുക്കി ചിരിക്കുന്ന ബാർബർ ബാലൻ പറഞ്ഞു..

" ഹബീബിനെ രക്ഷിച്ച കാമുകൻ"

(സുഹ്രുത്തുക്കളെ, എന്തൊരു കഷ്ടമാണിത്‌. 4 വർഷം ഗൾഫിൽ ജോലി ചെയ്ത്‌ നാട്ടിൽ വന്ന ഓരൊ പ്രവാസിക്കും സംഭവിക്കാവുന്ന കാര്യമാണിത്‌, എന്തിനു ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു, മുമ്പിത്‌ പോലൊരു കഥ ഞാൻ പറഞ്ഞിരുന്നു. അത്‌ കല്യാണം കഴിഞ്ഞതിനു ശേഷമായിരുന്നു, അള്ളാഹ്‌ കാക്കണെ ന്റെ സുഹ്രുത്തുക്കളെ .) 

Saturday, 8 February 2014

ഞാനും മതങ്ങളും ..

ഞാനും മതങ്ങളും ..

ജനിച്ചത് മുസ്ലിമായി, ജീവിക്കുന്നതും മുസ്ലിമായി ജനിക്കുംബോള്‍ തൊട്ടരികില്‍ ഉണ്ടായിരുന്ന ഡൊക്ടര്‍ ഹിന്ദു, നഴ്സുമാരും ഹിന്ദു, അവിടെ നിന്നും വീട്ടിലേക്ക് ടാക്സി വിളിച്ചു പോകുമ്ബൊള്‍ ഡ്രൈവറും അയല്‍വാസി കൂടിയായ ക്രിഷ്ണേട്ടന്‍ , പിന്നീടുള്ള എന്‍ പിച്ചവെച്ചു തുടങ്ങുന്ന ജീവിതത്തിലെ ദിനചര്യങ്ങളെ ഉമ്മയെ കൂടാതെ ഒരു ഹിന്ദു സ്ത്രീയായിരുന്നു ഞാന്‍ അപ്പിയിട്ടതും ഇടാത്തതുമായ തുണിയലക്കലും എല്ലാം ,ഇതിനിടക്കെല്ലാം അസുഖം വരുംബോയെല്ലാം കൊണ്ട് പോകുന്നത് അടുത്തുള്ള നാരായണന്‍ കുട്ടി ഡോക്ടറുടെ അടുത്തേക്ക്..

5 വയസ്സയപ്പോള്‍ കുന്നിന്‍ മുകളിലുള്ള നാലു വരെയുള്ള സ്കൂളില്‍ ചേര്‍ത്തുന്നു, അവിടെ പഠിപ്പിച്ചത് മുഴുവനും അന്യമതക്കാര്‍ , ആകെയുള്ളത് അറബി ടീച്ചര്‍ , പിന്നെ ആഴ്ചയില്‍ വല്ലപ്പൊഴും വന്നു പോകുന്ന പ്രധാന അധ്യാപകന്‍ മുസ്ലിമാണ്, എന്നെ ആദ്യക്ഷരം പഠിപ്പിച്ചത് സുജാത ടീച്ചര്‍ , കൂടെ പഠിക്കുന്ന സകലതും ഹിന്ദു കുടുംബത്തില്‍ ജനിച്ച സഹോദര സഹോദരികള്‍ ,അവിടെ ഞങ്ങള്‍ക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കി വിളംബി തന്നത് പാവം ഒരു വയസ്സായ അമ്മച്ചി, പാവം കുറെ വര്‍ഷങ്ങള്‍ക്ക് മുന്നെ മരിച്ചു പോയി,

ഇങ്ങനെ ഞാന്‍ സഞ്ജരിച്ച മിക്ക മേഖലകളും ഹിന്ദുക്കളും മറ്റു മതക്കാരുമാണു ,നമുക്ക് ചുറ്റും ഒന്നു കണ്ണോടീച്ചു നോക്കൂ, നമ്മുടെ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാര്‍ ,എല്ലാവരും പല മതവും ജാതിയുമാണ്,

എനിക്ക് ജീവിക്കണമെങ്കില്‍ എല്ലാവരും വേണം , എന്നാലോ അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുന്ന തരത്തില്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല, എന്‍ മുസ്ലീം സുഹ്രുത്തുക്കളൊട് ഒരു പറയാം നമ്മള്‍ മദ്രസ്സയില്‍ മാത്രം പഠിച്ചിട്ടുള്ള കാര്യങ്ങള്‍ മാത്രമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കൂ, ഇനിയൊരു മതപഠന ക്ലാസിലെങ്ങാനും പോകുന്നതിനു മുംബ് ഒന്നാലോജിക്കൂ, ഇതുവരെ പഠിച്ചത് വല്ലതും ഞാന്‍ ജീവിതത്തില്‍ കൊണ്ട് വന്നിട്ടുണ്ടോ എന്ന്.. 

Sunday, 17 November 2013

ഒരു പാമ്പ്‌

കറുത്തു മെല്ലിച്ച നീണ്ടു കറുത്ത ഒരു പാമ്പ്‌ അവളുടെ നിതംഭത്തിൽ മാറി മാറി കൊത്തിക്കൊണ്ടിരുന്നു. മൂന്ന് പാമ്പുകൾ ചുറ്റിപ്പിഴഞ്ഞ്‌ കൊത്തുന്ന പോലെ തോന്നും അവളുടെ കാർക്കൂന്തൽ മുടിയിഴകൾക്ക്‌. മൂന്നു വരികാളായി മുടഞ്ഞിരുന്ന അവളുടെ മുടിയിഴകൾ നിതംഭത്തിൽ കൊത്തുന്നത്‌ അയാളെ മത്തുപിടിപ്പിച്ചു. അത്രയ്ക്കും നീളമുണ്ടായിരുന്നവയ്ക്ക്‌. 

പെട്ടന്നയാളുടെ കാർ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ചു എതിർവ്വശത്തേക്ക്‌ മറിഞ്ഞു ഇലക്ട്രിക്‌ പോസ്റ്റിൽ തട്ടി നിന്നു. ഇലക്ട്രിക്‌ ലൈനിൽ നിന്ന് തീപ്പൊരികൾ വീണു കാർ കത്തിപ്പിടിക്കാൻ തുടങ്ങി. ഡീസൽ ഒഴുകി റോഡും കത്തിത്തുടങ്ങി. ആളുകൾ നിലവിളിച്ചു കൊണ്ടിരുന്നു, ഏത്‌ നിമിഷവും കാർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞാവണം ആളുകൾ കുറച്ച്‌ ദൂരെ മാറി നിന്നു.

അപ്പോഴും അയാൾ അതിനകത്തായിരുന്നു, രണ്ട്‌ വട്ടം തല സ്റ്റാറിങ്ങിൽ ഇടിച്ചത്‌ കാരണം അയാൾക്ക്‌ നിലവിളിക്കാൻ പോലുമാകാതെ ബോധം കെട്ടു വീണു . ഡോറിനിടയിലൂടെ രക്തം ഒഴുകുന്നത്‌ കാണാമായിരൂന്നു.

ആളുകൾക്കൽഭുതം.. വേറെയൊരു വാഹനം തട്ടികയോ എതിർദ്ദിശയിൽ വരികയോ ചെയ്യാതെ എങ്ങനെ കാർ അപകടത്തിൽപ്പെട്ടു. ആരൊക്കെയോ ചേർന്ന് പോലീസിനേയും അഗ്നിശമന സേനയേയും വിളിക്കുന്നുണ്ട്‌.

പെട്ടെന്ന് കാർ ഒരു 100 മീറ്റർ ഉയരത്തിൽ ഇലക്ട്രിക്ക്‌ ലൈനും തകർത്ത്‌ ഉയർന്ന് പൊട്ടിത്തെറിച്ചു. ചുറ്റും അങ്ങിങ്ങായി ചിതറി കാറിന്റെ അവശിഷ്ടങ്ങൾ, കൂടെ അയാളുടെ ചോരയൂർന്ന ശരീര ഭാഗങ്ങളും. ഒരുപക്ഷേ അയാളുടെ മരണം നേരത്തെ സംഭവിച്ചിരിക്കാം.. എന്നിട്ടും കാർ പൊട്ടിത്തെറിക്കാൻ ദൈവം നിശ്ചയിച്ചു കാണും..

ആകാശത്തേക്ക്‌ പറക്കുന്ന അയാളുടെ ആത്മാവ്‌ തിരയുകയായിരുന്നു അവളെ.. അങ്ങനെ ഒരുവളെ അവിടെയെങ്ങും കണ്ടില്ല. ആൾക്കൂട്ടത്തിലും.. അതോ ദൈവം അയാളുടെ മരണം നിശ്ചയിച്ചത്‌ അവളുടെ നിതംഭത്തിൽ കൊത്തുന്ന മുടിയിഴകളെ നോക്കിയിട്ടാണോ.. അയാളുടെ കാലനായി അവതരിച്ചതാകുമോ ? അന്യ സ്ത്രീയുടെ ദേഹത്തേക്ക്‌ നോക്കേണ്ടിയിരുന്നില്ലല്ലോ രണ്ട്‌ മക്കളുടെയും ഭാര്യയുടെയും ഗ്രിഹനാഥനായ അയാൾക്ക്‌..

ചോദ്യങ്ങ ളൊരുപാട്‌ ബാക്കിയാക്കി അയാൾ യാത്രയായ്‌.

ഉബൈദുള്ള ഡൽ ഹി 

Tuesday, 27 August 2013

ഉമ്മാ.. !!


ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് ഉമ്മയുടെ കയ്യില്‍ നിന്നാണു, ഞങ്ങള്‍ മൂന്നു ആണ്‍കുട്ടികളില്‍ ഏറ്റവും തല തെറിച്ചതും ഞാന്‍ തന്നെ, ഉപ്പാനെ പോലെ കറുത്തിട്ടും ഞാന്‍ തന്നെ അവര്‍ ഉമ്മാനെ പോലെ വെളുത്തിട്ടും , ആദ്യമൊക്കെ ഞാന്‍ "അണ്ണാച്ചിക്കുട്ടി" എന്ന പേരില്‍ അറിയപ്പെട്ടു..

സ്കൂളില്‍ പോകാതെ കറങ്ങി നടന്നതിനും മറ്റും ഉമ്മാന്റെ കയ്യില്‍ നിന്ന് വങ്ങുന്ന അടിക്ക് ഒരു കുറവുമില്ലാര്‍ന്നു, എന്നിട്ട് ഞാന്‍ നന്നാവ്വൊ. അടിച്ച് കയ്യിലുള്ള വടി വരെ കരയാന്‍ തുടങ്ങിയിട്ടും ഞാന്‍ കരഞ്ഞില്ല, പക്ഷെ ഉമ്മ കണ്ണുനീര്‍ ഒലിപ്പിച്ചു കരയുന്ന രംഗം ഇന്നും ഓര്‍ക്കുന്നു

പിച്ചവെച്ചു നടന്നിരുന്ന കാലത്ത് അറിയാതെ കാല്‍ തെന്നി വീഴുന്നവസരത്തില്‍ ഓടി വന്നു കാകളില്‍ കോരിയെടുത്തു കരയുന്ന എന്‍ കണ്ണുകളില്‍ ഉമ്മകളാല്‍ പൊതിയുന്ന നിമിഷം , ഞാന്‍ വീണത് ഉമ്മ മറന്നുപോയിക്കാണും , പക്ഷെ അന്നുമ്മ കരഞ്ഞത് ഞാനിന്നും മറന്നിട്ടില്ല.

ഉമ്മാ എനിക്ക് പൊറുത്തു തരണേ.. !!